പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഉപേക്ഷിച്ച് പോകുന്നവര്‍ സ്വയം ഒറ്റപ്പെടും: കെ സി വേണുഗോപാല്‍

50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ ചര്‍ച്ചയാകുമെന്ന് കെ സി വേണുഗോപാല്‍. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഈ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതെന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആരെയും തള്ളിക്കളയാനല്ല പകരം പാര്‍ട്ടിയിലേക്ക് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ടും കെ സി വേണുഗോപാല്‍ പ്രതികരണമറിയിച്ചു. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം ഒറ്റപ്പെടുകയേ ഉള്ളൂവെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താല്‍ക്കാലികമായി കെ വി തോമസിന്റെ ഈ മാറ്റം ചര്‍ച്ചകള്‍ ഉണ്ടായക്കിയേക്കാം. എങ്കിലും ആത്യന്തികമായി ഇതൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബാധിക്കുകയേ ഇല്ല എഐസിസിസിയുടെ അനുവാദത്തോടെയാണ് കെ വി തോമസിനെ പുറത്താക്കിയത്. പാര്‍ട്ടിക്കെതിരായി ആര് പ്രവര്‍ത്തിച്ചാലും അവരെ പുറത്താക്കാനുള്ള അധികാരം കമ്മിറ്റികള്‍ക്കുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ നേതൃമാറ്റം സംഘടനാ തെരഞ്ഞെടുപ്പിലൂടെയുണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി.
Read Also: ‘വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല’; വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍
നാനൂറിലധികം നേതാക്കള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംഘടനാ ചുമതലകളിലെ അഴിച്ചുപണി ചര്‍ച്ചയാകും. യുവാക്കളുടെ പാര്‍ട്ടിയെന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറുന്നതിലേക്ക് ചര്‍ച്ചകള്‍ നീങ്ങുമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ അല്‍പസമയത്തിനകം ട്രെയിനില്‍ ഉദയ്പൂരിലെത്തും.
സമീപ കാല തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി മറികടക്കാന്‍, പ്രവര്‍ത്തന രീതി അടിമുടി പൊളിച്ചെഴുതണമെന്ന തിരിച്ചറിവോടെയാണ് ചിന്തന്‍ ശിബിറിലേക്ക് കോണ്‍ഗ്രസ് എത്തിയത്. യുവാക്കളുടെ പാര്‍ട്ടിയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ സമ്മേളനം തുടങ്ങും മുമ്പ് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ആകെ ഒറ്റയ്ക്ക് ഭരണം കൈവശമുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഡിലും. നേതൃത്വം മാറണമെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍.
Story Highlights: kc venugopal slams k v thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here