കഞ്ചാവ് വിൽപ്പന എക്സൈസുകാർക്ക് ചോർത്തി നൽകിയെന്നാരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

കഞ്ചാവ് വിൽക്കുന്ന വിവരം എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് അയൽവാസിയെ ഫ്ളക്സ് മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വലയിലായി. തിരുവല്ലയിലാണ് സംഭവം. കുറ്റപ്പുഴ കണ്ടത്തിൻകരയിൽ വീട്ടിൽ രാഹുൽ രാജൻ (24) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കിഴക്കൻമുത്തൂർ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടിൽ തോമസ് ജോസഫിനെയാണ് (39) രാഹുൽ രാജൻ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ തോമസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്ളക്സ് മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Read Also: കൊട്ടാരക്കയിൽ വീട്ട് മുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി; അറുപതുകാരി അറസ്റ്റിൽ
കഞ്ചാവ് കേസിൽ രാഹുൽരാജിനെ പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കൈവശം വെച്ചതിന് ഇയാളെ പ്രതിയാക്കി എക്‌സൈസ് കേസെടുക്കുകയും ഇയാളുടെ ബൈക്ക് കഞ്ചാവ് സഹിതം പിടികൂടുകയും ചെയ്തിരുന്നു. താൻ കഞ്ചാവ് വിൽക്കുന്ന വിവരം തോമസ് പൊലീസിനോട് വെളിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനിടെ രാഹുലിനും പരുക്കേറ്റു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Man arrested for stabbing a person
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here