Advertisement

കൊട്ടാരക്കയിൽ വീട്ട് മുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി; അറുപതുകാരി അറസ്റ്റിൽ

May 11, 2022
Google News 1 minute Read
60 year old arrested for planting cannabis

കൊല്ലം കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി. കഞ്ചാവ് ചെടി വളർത്തിയ അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. മേലില കണിയാൻൻകുഴി സ്വദേശിനി തുളസിയാണ് അറസ്റ്റിലായത്.

വീട്ടുമുറ്റത്ത് തഴച്ചുവളർന്നു നിൽക്കുകയായിരുന്നു ഈ കഞ്ചാവ് ചെടി. 10 അടിയിലധികം ഉയരമുണ്ട്. 61 ശിഖരങ്ങൾ ഉൾപ്പെടെ പൂർണ്ണവളർച്ചയെത്തിയ കഞ്ചാവ് ചെടി പരിപാലിച്ചു പോന്നിരുന്നത് അറുപതുകാരിയായ തുളസി എന്ന വീട്ടമ്മയാണ്. വീടിന്റെ മുൻവശത്തായിരുന്നു കഞ്ചാവ് ചെടി നിന്നിരുന്നത്. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എ സഹദുള്ളക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീയാണെന്നും, ഇവരുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഞ്ചാവ് വാങ്ങി ഉപയോഗിക്കാൻ കൂടുതൽ പണം വേണ്ടതിനാലാണ് പ്രതി ചെടി നട്ടുവളർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി തുളസിയെ റിമാൻഡ് ചെയ്തു.

Story Highlights: 60 year old arrested for planting cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here