രോഗബാധിതരായ പ്രവാസികൾക്ക് ആശ്വാസമായി നോർക്ക ആംബുലൻസ് സേവനം

ഒമാൻ ഉൾപ്പടെയുള്ള ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലെത്തുന്ന രോഗികൾക്കായി എയിസും നോർക്കയും ചേർന്ന് നടപ്പാക്കിയ ആംബുലൻസ് സേവനം ഗുണകരമാകുന്നു. ഗൾഫിൽ വെച്ച് അപകടമുണ്ടായ ശേഷം വിമാനത്തിൽ നാട്ടിൽ വന്നിറങ്ങുന്ന പ്രവാസിയെ വീട്ടിലേക്കോ ബന്ധുക്കൾ തെരഞ്ഞെടുക്കുന്ന ആശുപത്രിയിലേക്കോ തീർത്തും സൗജന്യമായി എത്തിക്കുന്ന പ്രവർത്തനമാണ് നോർക്ക സൗജന്യ ആംബുലൻസ് സേവനം വഴി നടത്തുന്നത്.
ഈ അടുത്ത ദിവസങ്ങളിൽ സഹമിൽനിന്ന് മരണപ്പെട്ട കൊല്ലം സ്വദേശി ശിവകുമാർ രാജുവിന്റെയും ആൽഷാനിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി സതീശന്റെയും മൃതശരീരം എയർപോർട്ടിൽനിന്ന് വീട്ടിലെത്തിച്ചത് നോർക്കയുടെ സൗജന്യ ആംബുലൻസ് വഴിയായിരുന്നു.
Read Also: വിദേശ തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടിയുമായി നോർക്ക റൂട്ട്സ്
കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നീ എയർപോർട്ടുകളിലും മംഗലാപുരം, കോയമ്പത്തൂർ തുടങ്ങിയ വിമാനത്താവളങ്ങളിലും സേവനം വിപുലപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ 500 മുതൽ 600 റിയാൽവരെ വേണം. എംബാമിങ്, ടിക്കറ്റ് ചാർജ്, കാർഗോ കൂലി അടക്കം വരുന്ന തുകയാണിത്.
അപകടത്തിലോ മറ്റോ പരുക്കേറ്റ പ്രവാസിയെ നാട്ടിലെത്തിക്കാനും ചെലവ് ഏറെയാണ്. വലിയ രീതിയിൽ പരുക്കേറ്റ വ്യക്തികളെ നാട്ടിലെത്തിക്കുമ്പോൾ നഴ്സുമാരോ ഡോക്ടർമാരോ കൂടെ പോകേണ്ടിവരുന്ന സംഭവങ്ങളുമുണ്ട്. വലിയ ചെലവുവരുന്ന ഇതുപോലുള്ള സന്ദർഭങ്ങളിൽ ആംബുലൻസ് സേവനം വളരെ പ്രയോജനകരമാണെന്ന് പ്രവാസികൾ വ്യക്തമാക്കുന്നു.
Story Highlights: Norka Ambulance Service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here