സോളാർ പീഡനക്കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്തു

സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം പി യെ സി ബി ഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഒരുമണിക്കൂറോളം നീണ്ടുനിന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജൻസികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവിൽ അഞ്ച് അംഗ സിബിഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. പീഡന പരാതിയിൽ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്
ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, അബ്ദുള്ള കുട്ടി, അനിൽകുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികള്‍. അടൂർ പ്രകാശുമായി മൊഴിയിൽ ആലുപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയും സിപിഐ മഹസ്സർ തയാറാക്കിയിരുന്നു.
Read Also: സോളാർ പീഡന കേസ് : സിബിഐ സംഘം ക്ലിഫ് ഹൗസിൽ
അതേസമയം ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാരുടെ മൊഴിയും സിബിഐ കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സംസ്ഥാന സർക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.
Story Highlights: solar rape case hibi eden mp questioned by cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here