അഞ്ഞൂറ് രൂപയ്ക്ക് മുകളിലുള്ള വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം

ജൂണ്‍ 15ന് ശേഷം 500 രൂപയ്ക്ക് മുകളിലുള്ള കുടിവെള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ സന്ദര്‍ശിക്കാം. യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാം.
ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ബില്ലുകള്‍ക്ക്, ബില്‍ തുകയിന്‍മേല്‍ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍-1916.
Story Highlights: Water bills above Rs 500 are available online only
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here