ആസ്ട്രേലിയയിലും ലണ്ടനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി കുടുങ്ങി

വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. അടിമലത്തുറ ജോസ് ഹൗസിൽ പനിയമ്മ നൽകിയ പരാതിയിൽ പോത്തൻകോട് വാവറമ്പലം സുനിൽ ഭവനിൽ ഷീല സുനിലിനെയാണ് (39) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
Read Also: ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞത്തേക്ക് നീങ്ങുന്നു; തീരത്ത് കോസ്റ്റ് ഗാർഡിന്റെ പരിശോധന
ആസ്ട്രേലിയയിലും ലണ്ടനിലും മികച്ച ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷത്തോളം രൂപയാണ് ഷീല സുനിൽ തട്ടിയെടുത്തത്. സമാനമായ രീതീയിൽ പലരിൽ നിന്നായി ഒരു കോടിയോളം രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷം മുൻപാണ് തട്ടിപ്പ് നടന്നത്. പണം നഷ്ടപ്പെട്ട യുവതി കഴിഞ്ഞ മേയിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ ഷീലാ സുനിൽ ഒളിവിൽ പോയിരുന്നു. യുവതി ശ്രീകാര്യത്ത് ഒളിവിൽ കഴിയുന്നതായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്.ഐ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷീലയെ അറസ്റ്റ് ചെയ്തത്.
പലരിൽ നിന്നായി തട്ടിയെടുത്ത പണം കൊണ്ട് ഷീല ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് 4.17 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും അഞ്ച് ലക്ഷത്തിലധികം രൂപ പണമായി നേരിട്ടും നൽകിയതായി പരാതിക്കാരി പറയുന്നു. ഷീലയെ കൂടാതെ മറ്റ് 5 പേർക്കെതിരെയും കേസ് നൽകിയിട്ടുണ്ടെന്നും പാസ്‌പോർട്ട് പ്രതി തിരികെ നൽകുന്നില്ലെന്നും പനിയമ്മ പറഞ്ഞു.
Story Highlights: Woman arrested for swindling lakhs by offering job abroad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here