Advertisement

ഉദയ്പൂരിലെ ചിന്തകൾ; കോൺഗ്രസ് ചിന്തൻ ശിബിർ രണ്ടാം ദിവസത്തിലേക്ക്

May 14, 2022
Google News 1 minute Read

കോൺഗ്രസ് ചിന്തൻ ശിബിർ ഇന്ന് രണ്ടാം ദിവസത്തിലേക്ക് . സംഘടനയെ മുന്നോട്ട് നയിക്കാൻ യുവനിരയെത്തണമെന്ന നിർദേശം ശിബിരം അംഗീകരിച്ചേക്കും. കാലത്തിനനുസരിച്ച് കോലം മാറിയിട്ടില്ല പാർട്ടിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. കമൽനാഥ് പ്രധാനപദവിയിലേക്ക് എത്തുമെന്ന് സൂചന.

കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങൾ അസാധാരണ നടപടികൾ ആവശ്യപ്പെടുമെന്ന് പറഞ്ഞ സോണിയ താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

സമീപകാലത്ത് ഏറ്റ പരാജയങ്ങൾ വിസ്മൃതിയിലാകാൻ അനുവദിക്കരുതെന്നും മുന്നോട്ടുള്ള പാതയിൽ നേരിടേണ്ട കഷ്ടതകൾ ആരു മറക്കരുതെന്നും സോണിയ പറഞ്ഞു. പാർട്ടിക്കുള്ളിൽ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് താൻ ബോധവതിയാണെന്നും ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ച് കോൺഗ്രസിന് വ്യക്തമായ ധാരണകളുണ്ടെന്നും സോണിയ പറഞ്ഞു.

Read Also: ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു; മോദി സർക്കാരിനെതിരെ സോണിയാ ഗാന്ധി

രാജ്യത്തിനുള്ളിൽ ഒരുകാലത്ത് കോൺഗ്രസിനുണ്ടായിരുന്ന മികച്ച സ്ഥാനം തിരിച്ചുപിടിക്കാൻ എല്ലാ നേതാക്കന്മാരും പ്രവർത്തകരും ബാദ്ധ്യസ്ഥരാണെന്ന് 450 ഓളം നേതാക്കന്മാർ പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങളെക്കാളും പാർട്ടിയുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ ഓരോ നേതാക്കന്മാരോടും അവർ ആവശ്യപ്പെട്ടു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ കോൺഗ്രസിന് ഒരു മടങ്ങിവരവ് സാദ്ധ്യമാകുകയുള്ളൂവെന്നും അതിനായി എല്ലാവരും ആത്മാ‌ർത്ഥമായി പരിശ്രമിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Story Highlights: Congress Chintan Shivir Changes in organisation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here