വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി; നാല് വയസുകാരൻ അവശനിലയിൽ

തിരുവനന്തപുരം കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച. നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി. അവശ നിലയിലായ കുട്ടി നിലവിൽ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാഫ് നഴ്‌സ് ഉണ്ടായിട്ടും മരുന്ന് നൽകിയത് ആശാ വർക്കറെന്ന് രക്ഷിതാക്കൾ പറഞ്ഞു.(four year old boy caught two dose vitamin shots)
നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസാണ് ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്. വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. മെയ് 11-നാണ് സംഭവം നടന്നത്.
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
കരോട് സ്വദേശി മഞ്ജുവിൻ്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു. പിന്നീട് കടുത്ത ഛർദിയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു.
Story Highlights: four year old boy caught two dose vitamin shots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here