Advertisement

രാഹുൽ ​ഗാന്ധിക്കായി ഗണപതി ഹോമവും പൂജയും

May 14, 2022
Google News 2 minutes Read
rahul 2

ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ​ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി ഗണപതി ഹോമവും പൂജയും നടത്തി കോൺ​ഗ്രസ് പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജ​ഗദീശ് ശർമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്.

ഗണപതി ഹോമം നടത്തുന്നത് രാഹുൽ ​ഗാന്ധിക്ക് കരുത്ത് പകരാനാണെന്നും മുതിർന്ന നേതാക്കൾ പറയുന്നു. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ നടത്തി കോൺ​ഗ്രസിനെ രക്ഷിക്കാൻ പരിശ്രമിക്കുമെന്നാണ് ജ​ഗദീശ് ശർമ്മ പറയുന്നത്. ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും രാഹുൽ ​ഗാന്ധിക്കായി പൂജകൾ നടക്കുമെന്നാണ് ജ​ഗദീശ് ശർമ്മയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

കോൺഗ്രസ് അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. വിഷയത്തിൽ നിലപാട് അറിയിക്കുന്നില്ലെന്നും, പാർട്ടി ശാക്തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ പറഞ്ഞു. അതേസമയം ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ചിന്തൻ ശിബിർ ഉദയ്പൂരിൽ തുടരുകയാണ്.

Read Also: കോൺ​ഗ്രസിന്റെ തലപ്പത്തേയ്ക്ക് വീണ്ടും രാഹുൽ ​ഗാന്ധിയെത്തുന്നു

രാവിലെ 10 മണിക്കാണ് രാഹുൽ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവികൾ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ചിന്തൻ ശിബിരത്തിന്റെ ഭാഗമായിരുന്നു യോഗം. നേരത്തെ കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.

അസാധാരണ സാഹചര്യങ്ങൾ അസാധാരണ നടപടികൾ ആവശ്യപ്പെടുമെന്ന് പറഞ്ഞ സോണിയ താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സമീപകാലത്ത് ഏറ്റ പരാജയങ്ങൾ വിസ്മൃതിയിലാകാൻ അനുവദിക്കരുതെന്നും മുന്നോട്ടുള്ള പാതയിൽ നേരിടേണ്ട കഷ്ടതകൾ ആരു മറക്കരുതെന്നും സോണിയ കൂട്ടിച്ചേർത്തു.

Story Highlights: Ganapati Homam and Pooja for Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here