Advertisement

‘കളിക്കാരുടെ ആത്മാർത്ഥതയെ ഞാൻ അഭിനന്ദിക്കുന്നു’; ഗോകുലം ടീം ഉടമ ഗോകുലം ഗോപാലൻ 24നോട്

May 14, 2022
Google News 2 minutes Read
gokulam gopalan response on gokulam fc winning

ഐ ലീഗിൽ ചരിത്രമെഴുതിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ഗോകുലം കേരള എഫ് സി. അതേ സന്തോഷത്തിലാണ് ടീം ഉടമ ഗോകുലം ഗോപാലനും. കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീം അംഗങ്ങളുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

‘വളരെ സന്തോഷമുണ്ട്. കളിക്കാരുടെ ആത്മാർത്ഥതയെ ഞാൻ അഭിനന്ദിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് ഇന്ന് കൊൽക്കത്തയിൽ കളി കാണാൻ എത്തിയിരുന്നത്. അവർ എത്രയൊക്കെ നിരുത്സാഹപ്പെടുത്തിയാലും നമ്മുടെ കളിക്കാർ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് രണ്ടാംം തവണയാണ് ഗോകുലം ചാമ്പ്യന്മാരാകുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ടീം ഇത്തരത്തിൽ കിരീടം നിലനിർത്തുന്നത്. ഫുട്‌ബോൾ പ്രേമികൾക്ക് വലിയ സന്തോഷമുള്ള ദിവസമാണ് ഇന്ന്. നല്ല കളിക്കാരെ വാർത്തെടുക്കാൻ കേരളത്തിന് സാധിക്കുമെന്ന് തന്നെ വിശ്വാസം’ – ടീം ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു.

‘ആദ്യം തന്നെ ടീമിനും കളിക്കാർക്കും നന്ദി പറയുന്നു. നേരത്തെ തന്നെ കളിക്ക് വേണ്ട തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. പക്ഷേ അതിനിടയിൽ പല ബുദ്ധിമുട്ടികളും നടന്നിരുന്നു. വ്യക്തി ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയാണ് വിദേശ കളിക്കാരെല്ലാം കടന്ന് പോയിരുന്നത്. പക്ഷേ കളിയുള്ള ദിവസം അവരതെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്നു’- ടീം പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

ഐ ലീഗ് ഫുട്‌ബോൾ കിരീടം രണ്ടാം തവണയും സ്വന്തമാക്കി ചരിത്ര നേട്ടം സ്വന്തമാക്കി ഗോകുലം കേരള. ഇന്ന് നടന്ന കലാശപ്പോരാട്ടത്തിൽ മുഹമ്മദൻസിനെ 21 എന്ന പരാജയപ്പെടുത്തിയതോടെയാണ് മലബാറിയൻസ് വീണ്ടും ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ചത്. സമനിലയെങ്കിലും ആവശ്യമായിരുന്ന മത്സരത്തിൽ ഗോകുലം കേരള ജയത്തോടെയാണ് രണ്ടാം കിരീടത്തിൽ മുത്തമിട്ടത്. ആദ്യമായിട്ടാണ് ഒരു ക്ലബ് ഐ ലീഗ് തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കുന്നത്. രണ്ട് മലയാളി താരങ്ങളുടെ ബൂട്ടിൽ നിന്ന് പിറന്ന ഗോളുകളായിരിന്നു ഗോകുലം കേരളയെ വീജയതീരത്തെത്തിച്ചത്. മുഹമ്മദ് റിഷാദ് 49, എമിൽ ബെന്നി 61 എന്നിവരായിരുന്നു ഗോകുലത്തിന്റെ ഗോൾ സ്‌കോറർമാർ.

Story Highlights: gokulam gopalan response on gokulam fc winning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here