ഇന്ത്യൻ വനിതാ ലീഗ്; ഗോകുലം കേരള കിക്ക്‌സ്റ്റാർട്ട് എഫ്‌സിയെ നേരിടും

ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം കേരള എഫ്‌സിയും കിക്ക്‌സ്റ്റാർട്ട് കർണാടക എഫ്‌സിയും ഇന്ന് ഏറ്റുമുട്ടും. വൈകുന്നേരം 3.30ന് ഭുവനേശ്വറിലെ ക്യാപിറ്റൽ ഗ്രൗണ്ടിലാണ് മത്സരം. പരിചയസമ്പന്നരും, നിലവിലെ ചാമ്പ്യന്മാരുമായ ഗോകുലം കരുത്തരായ എതിരാളികളാണെന്ന് കിക്ക്സ്റ്റാർട്ട് എഫ്സി ഹെഡ് കോച്ച് അമൃത.
തുടർച്ചയായ ഏഴ് മത്സരങ്ങൾ വിജയിച്ച ഗോകുലം ഉജ്വല ഫോമിലാണ്. മത്സരാദ്യം മുതൽ ആക്രമിച്ച് കളിക്കുയും, അവസരങ്ങൾ കണ്ടെത്തി ലീഡ് നേടുകയുമാണ് ടീം ലക്ഷ്യം വയ്ക്കുന്നതെന്ന് ഗോകുലം മുഖ്യ പരിശീലകൻ ആന്റണി ആൻഡ്രൂസ്. 90 മിനിറ്റുകളിലുടനീളം ഒരു പോലെ ശ്രദ്ധ കേന്ദ്രീകരിക്കും. അവസരങ്ങൾ മുതലെടുത്ത് ഗോൾ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തിലെ പോരായ്മകൾ പരിഹരിക്കും. പരിചയസമ്പന്നരായ കളിക്കാരുള്ള മികച്ച ടീമാണ് കിക്ക്സ്റ്റാർട്ട്. ശക്തമായ ആക്രമണ നിരയും, അവസരത്തിനൊത്ത് ഉയരുന്ന മധ്യനിരയും അവർക്ക് മുതൽക്കൂട്ടായി ഉണ്ടെന്നും ആന്റണി ആൻഡ്രൂസ് കൂട്ടിച്ചേർത്തു.
കരുത്തർ കളത്തിൽ എത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന് കിക്ക്സ്റ്റാർട്ട് ഹെഡ് കോച്ച് അമൃത പറഞ്ഞു. “മത്സരം ജയിക്കാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയ കുതിപ്പ് തുടരാൻ ഇന്നത്തെ മൂന്ന് പോയിന്റുകളും ആവശ്യമാണ്. ഗോകുലത്തെ നേരിടാൻ ടീം തയ്യാറാണ്, താരങ്ങൾ പൂർണ ഫിറ്റാണ്”- അമൃത പറയുന്നു.
Story Highlights: Gokulam Kerala FC face stern test against Kickstart FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here