ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു; 4 പേർ മരിച്ചു

ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേർ മരിച്ചു. ഇരുപതിൽ അധികം പേർക്ക് പരിക്കേറ്റു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽനിന്ന് മടങ്ങിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കത്രക്ക് സമീപമാണ് അപകടം. കത്രയിൽ നിന്നും ജമ്മുവിലേക്കുള്ള യാത്രക്കിടയിലായിരുന്നു തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചത്. നാല് പേർ മരണപ്പെട്ടതായി ജമ്മു സോണൽ എ.ഡി.ജി.പി മുകേഷ് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലം പരിശോധിച്ചു.
Story Highlights: Pilgrim bus catches fire in Jammu and Kashmir 4 people died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here