Advertisement

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനും മുന്‍പെ കേരളത്തില്‍ ചെങ്കൊടി ഉയര്‍ന്നു; അതും പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഗോപുരത്തില്‍

May 14, 2022
Google News 4 minutes Read
Eenad stories untold Epi 1

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന് മുന്‍പ് തന്നെ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു ചെങ്കൊടിയെന്ന് പറഞ്ഞാല്‍ അധികം ആരും വിശ്വാസിക്കാനിടയില്ല. എന്നാല്‍ തൊഴിലാളി പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തിന് തന്നെ വേദിയായ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപീകരത്തിന് മുന്‍പ് തന്നെ ചെങ്കൊടി ഉയര്‍ന്നിട്ടുണ്ട്. അതും പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ ( Eenad stories untold ).

വര്‍ഷം 1721 തിരുവിതാകൂറില്‍ ദേവസ്വംഭൂമികളില്‍ കൃഷി ഇറക്കുന്നതിന് പാട്ടക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ വിലക്കേര്‍പ്പെടുത്തി. ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് ലഭിക്കേണ്ടിയിരുന്ന പാട്ടം പിരിച്ചെടുക്കുന്ന നീക്കത്തിന്റെ ഭാഗമായായിരുന്നു നടപടി. ദുരിത കയക്കയത്തില്‍ മുങ്ങി താഴ്ന്നിരുന്ന കര്‍ഷ കുടിയാന്മാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു വിലക്ക്.

ഉദ്യോഗസ്ഥ നീക്കത്തെ മറികടക്കാന്‍ അവര്‍ സംഘടിച്ചെത്തി രാജാവിനെ മുഖം കാണിക്കാന്‍ തീരുമാനിച്ചു. സങ്കടക്കാര്‍ ഒത്തുകൂടി ഒരു ജാഥയായി കല്‍ക്കുളം കൊട്ടാരത്തിലേക്ക് നീങ്ങി. എന്നാല്‍ അവിടെ നിന്ന് സങ്കടത്തിന് പരിഹാരം ലഭിച്ചില്ല. ഇതോടെ ജാഥ തിരുവനന്തപുരത്തേക്ക് നീങ്ങി. തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനു മുന്നില്‍ അധികാരികള്‍ക്കെതിരെയുള്ള വെല്ലുവിളിയെന്നോണം ഒരു ചുവന്ന കൊടി നാട്ടി. യോഗക്കാരുടെ മുന്നില്‍ നിര്‍വന്ന് നിന്ന് അവര്‍ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനവും സമര്‍പ്പിച്ചു. ഒരു പ്രസ്ഥനത്തിന്റെയു പിന്‍ബലമില്ലാതെ തൊഴിലാളി മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായി ചുവന്ന കൊടി മാറുന്ന കാഴ്ചയാണ് ചരിത്രം ഇവിടെ അടയാളപ്പെടുത്തിയത്.

മധ്യകാലഘട്ടത്തില്‍പ്പോലും രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെ മൂശയായിരുന്നു തിരുവിതാംകൂറില്‍ പ്രക്ഷോഭങ്ങളുടെ വിലയേറ്റത്തിന് തുടക്കം കുറിക്കുന്നതായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള ജാഥ. അതേവര്‍ഷം നടന്ന ആറ്റിങ്ങല്‍ കലാപത്തിന് മുന്‍പുള്ള ഡ്രസ് റിഹേഴ്‌സല്‍ പോലെ.
ഇംഗ്ലീസ് ഈസ്റ്റ് ഇന്‍ഡ്യ കമ്പിനിക്കെതിരെ കേരളത്തില്‍ തന്നെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു ആറ്റിങ്ങല്‍ കലാപം. ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ നിര്‍മിച്ച കോട്ടയില്‍ മേധാവിയായി എത്തിയ ഗിഫോര്‍ട്ടിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് കലാപം.

Read Also: ഐ ലീഗില്‍ ചരിത്രമെഴുതി ഗോകുലം; മുഹമ്മദന്‍സിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം കിരീടം

ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് വിലപ്പെട്ട സമ്മാനം ആറ്റിങ്ങല്‍ റാണിക്ക് കൊടുത്തയയ്ക്കുക പതിവുായിരുന്നു. 1721ല്‍ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവന്‍ ഗിഫോര്‍ട്ടും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങില്‍ നിന്നും ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങള്‍ വഴി സമ്മാനം റാണിയ്ക്ക് നല്‍കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ ഗിഫോര്‍ട്ട് തയ്യാറായില്ല. ആളുകള്‍ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ചു. 140 വെള്ളക്കാര്‍ വധിക്കപ്പെട്ടു. പിന്നീട് നാട്ടുകാര്‍ കോട്ട വളഞ്ഞു. തലശ്ശേരിയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമര്‍ത്തിയത്.

Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ക്ക് അഭിപ്രായപ്പെടുമ്പോള്‍ ഇംഗ്ലീഷുകാര്‍ ചവിട്ടിമെതിച്ച തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കണം എന്ന ദൃഢനിശ്ചയത്തോടുകൂടി നടന്ന പീഡിതരുടെ പരിശ്രമമായിരുന്നു അത് എന്നതാണ് വസ്തുത.

Story Highlights: Red flag raised in Kerala even before the formation of the Communist Party; That too in the tower of the Padmanabha Swamy Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here