പിഞ്ചുകുഞ്ഞിന്റെ മൃതദേഹം നായ കടിച്ച നിലയില്‍; സംഭവം തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍

ജനിച്ച് ദിവസങ്ങള്‍ മാത്രമായ ആണ്‍ കുഞ്ഞിന്റെ മൃതദേഹം നായ കടിച്ച നിലയില്‍. തമിഴ്‌നാട് കരന്‍പക്കുടി ചിന്നാന്‍കൊന്‍വയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുട്ടിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കുഞ്ഞിനെ നായ കടിച്ചുകൊണ്ടുവരുന്നത് കണ്ട നാട്ടുകാര്‍, രക്ഷപ്പെടുത്തി പരിശോധിക്കുകയായിരുന്നു. മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആളുകല്‍ പൊലീസില്‍ വിവരമറിയിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കുട്ടിയെ കഴുത്തില്‍, കടിച്ചെടുത്ത് നായ വരുന്നത് കണ്ട നാട്ടുകാര്‍, നായയെ വിരട്ടി ഓടിച്ച് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം, മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
സമീപത്തെ ആശുപത്രികള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പുതുക്കോട്ട പൊലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് നിലവില്‍ പരാതികള്‍ ഒന്നും പൊലീസില്‍ ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: baby boy dead body bitten by dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here