Advertisement

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ ജയം

May 15, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 7 വിക്കറ്റ് ജയം. വൃദ്ധിമാന്‍ സാഹയുടെ അര്‍ധ സെഞ്ച്വറിയാണ് ഗുജറാത്തിന് മികച്ച ജയം സമ്മാനിച്ചത്. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റായി.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ 134 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സാഹ പുറത്താവാതെ 67 റണ്‍സെടുത്തു. 57 പന്തിലാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍, മാത്യു വേഡ്, ഡേവിഡ് മില്ലര്‍ എന്നിവരും തിളങ്ങി.

നേരത്തെ റിതുരാജ് ഗെയ്ക്വാദിന്റെ ഇന്നിംഗ്‌സാണ് ചെന്നൈയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. റിതുരാജ് 49 പന്തില്‍ 53 റൺസ് നേടി. ചെന്നൈ നിരയില്‍ നാരായണ്‍ ജഗദീഷന്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 33 പന്തില്‍ 39 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഡെവോണ്‍ കോണ്‍വെ (5), ശിവം ദുബെ (0), എം എസ് ധോണി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

Story Highlights: gt beats csk by 7 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement