പുൽവാമയിൽ ഏറ്റുമുട്ടൽ, ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫിന്റെ സംയുക്ത പട്രോളിംഗ് സംഘത്തിന് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ലിറ്റർ പുൽവാമയെയും തുർക്‌വാംഗത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമാണ് വെടിവയ്‌പ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഷോപ്പിയാന്‍ സ്വദേശിയായ ഷുഹൈബ് അഹമ്മദ് ഗനായാണ്(22) മരിച്ചത്. ഒന്നിലധികം വെടിയേറ്റ അഹമ്മദിന്റെ നില ഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
പുല്‍വാമയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യവും തിരിച്ച് വെടിവച്ചു. ഇതിനിടയിലാണ് ഷുഹൈബിന് വെടിയേറ്റത്. ഭീകരർ രെക്ഷപ്പെട്ടുവെന്നും ഇവർക്കായി തെരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Story Highlights: One Civilian Killed As Terrorist Opens Fire On CRPF Patrol Party In Pulwama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here