Advertisement

‘ജംഷീദിന്റെ മരണത്തിൽ പങ്കില്ല’; കുടുംബത്തിന്റെ ആരോപണം നിഷോധിച്ച് സുഹൃത്ത്

May 16, 2022
Google News 2 minutes Read
friend afsal about jamsheed murder

ജംഷീദിന്റെ മരണത്തിൽ തനിക്കും പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ജംഷീദിന്റെ സുഹൃത്ത് അഫ്‌സൽ. ജംഷീദ് ആത്മഹത്യചെയ്യണ്ട സാഹചര്യം ഇല്ല. ഒപ്പം പോയ ഫെബിനും റിയാസും പറയുമ്പോഴാണ് മരണവിവരം അറിയുന്നത്. ആരെ കാണാനാണ് ജംഷീദ് ബാംഗ്ലൂരിൽ പോയതെന്ന് അന്വേഷിക്കണമെന്നും അഫ്‌സൽ ട്വന്റി ഫോറിനോട് പറഞ്ഞു. ( friend afsal about jamsheed murder )

അഫ്‌സലിനൊപ്പം ബാംഗ്ലൂരിൽ യാത്ര പോകുന്നു വെന്നാണ് ജംഷീദ് മാതാപിതാക്കളോട് പറഞ്ഞത്. ഇവർ ചെറുപ്പം മുതൽ സുഹൃത്തുക്കളാണ്. ഫെബിനും റിയാസും ജംഷീദും പോയശേഷമാണ് യാത്രയെക്കുറിച്ച് അറിയുന്നതെന്ന് അഫ്‌സൽ പറയുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അഫ്‌സലിന്ന് അറിയാമെന്നും അഫസലിനും പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ബാംഗ്ലൂരിൽ നിന്ന് പോരുന്നതിനു മുൻപും പിൻപും മൂവരും അഫ്‌സലിനെ ബന്ധപെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞത് പൂർണമായും വിശ്വസനീയമല്ലെന്നും ജംഷീദിന് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും അഫസൽ 24 നോട് പറഞ്ഞു.

ബാംഗ്ലൂരിൽ എത്തിയ ശേഷം ഒന്നര ദിവസം ജംഷീദ് സുഹൃത്തുക്കൾക്കൊപ്പമില്ലായിരുന്നു. മാറ്റാരെയാണ് കാണാൻ പോയതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ട്രെയിൻ തട്ടിയാണോ മരണമെന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാവൂ.

Story Highlights: friend afsal about jamsheed murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here