‘സഞ്ജു മികച്ച ക്യാപ്റ്റൻ’; പുകഴ്ത്തി ഇർഫാൻ പത്താൻ

രാജസ്ഥാൻ റോയൽസിൻ്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ഇർഫാൻ പത്താൻ. ചെറിയ സ്കോറുകൾ പ്രതിരോധിക്കുമ്പോഴാണ് ക്യാപ്റ്റൻ്റെ മികവ് കൂടുതലായി നിർണായകമാവുന്നതെന്നും രാജസ്ഥാൻ റോയൽസ് പലതവണ ചെറിയ സ്കോറുകൾ പ്രതിരോധിച്ചിട്ടുണ്ടെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു.
“സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റന്മാരിൽ ഒരാളാണ് സഞ്ജു സാംസൺ. ചെറിയ സ്കോറുകൾ പ്രതിരോധിക്കുമ്പോഴാണ് ക്യാപ്റ്റൻ്റെ മികവ് കൂടുതലായി നിർണായകമാവുന്നത്. രാജസ്ഥാൻ പലതവണ ഇത് ചെയ്തിട്ടുണ്ട്.”- ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.
ആകെ 13 മത്സരങ്ങൾ കളിച്ചുകഴിഞ്ഞ രാജസ്ഥാൻ 8 വിജയങ്ങളടക്കം 16 പോയിൻ്റ് നേടി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. വെറും 11 തവണയാണ് സഞ്ജു ടോസ് വിജയിച്ചത്. എന്നിട്ടും ഏഴ് തവണ രാജസ്ഥാൻ സ്കോർ പ്രതിരോധിച്ച് വിജയിച്ചു. ബൗളർമാരെ ഉപയോഗിക്കുന്നതിലെ മികവടക്കം അതിഗംഭീരമായാണ് സഞ്ജു ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: irfan pathan about sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here