‘വിവേകത്തോടെ പെരുമാറണം, ലോകം മുഴുവൻ കാണുന്നതാണ്’; ക്യാപ്റ്റൻ ഹാർദ്ദിക്കിനു നൽകിയ ഉപദേശം വെളിപ്പെടുത്തി ഷമി

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദ്ദിക് ഹാണ്ഡ്യയെ താൻ ഉപദേശിച്ചിരുന്നു എന്ന് ടീം അംഗവും മുതിർന്ന താരവുമായ മുഹമ്മദ് ഷമി. ലോകം മുഴുവൻ കാണുന്നതാണെന്നും വിവേകത്തോടെ പെരുമാറണമെന്നും താൻ ഹാർദ്ദിക്കിനോട് പറഞ്ഞു എന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനു ശേഷം ഷമി പറഞ്ഞു. ഐപിഎലിൽ തകർപ്പൻ പ്രകടനം നടത്തുന്ന ഗുജറാത്ത് ടൈറ്റൻസ് 13 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റ് സഹിതം ഒന്നാം സ്ഥാനത്താണ്. സീസണിൽ പ്ലേ ഓഫ് യോഗ്യത നേടിയ ഒരേയൊരു ടീമാണ് ഗുജറാത്ത്.
“ക്യാപ്റ്റനായതിനു ശേഷം ഹാർദ്ദിക് കൂടുതൽ ശാന്തനായി. പ്രതികരണങ്ങളൊക്കെ കൂടുതൽ സൗമ്യമായി. ലോകം മുഴുവൻ കാണുന്നതാണെന്നും ഫീൽഡിൽ വികാരങ്ങൾ നിയന്ത്രിക്കണമെന്നും ഞാൻ അവനോട് ഉപദേശിച്ചു. ഒരു നായകനെന്ന നിലയിൽ വിവേകം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്. അത് ഹാർദ്ദിക് കൃത്യമായി ചെയ്യുന്നു. അവൻ ടീമിനെ ഒരുമിച്ച് നിർത്തുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഹാർദ്ദിക്കിൽ ഒട്ടേറെ മാറ്റങ്ങൾ ഞാൻ കണ്ടു. എല്ലാ ക്യാപ്റ്റന്മാർക്കും വ്യത്യസ്തമായ സ്വഭാവസവിശേഷതകളുണ്ട്. ധോണി സൗമ്യനും വിരാട് അഗ്രസീവും ആയിരുന്നു. രോഹിത് മത്സരത്തിൻ്റെ രീതിക്കനുസരിച്ച് ടീമിനെ നയിക്കുന്നയാളാണ്.”- ഷമി പറഞ്ഞു.
Story Highlights: Mohammed Shami about Hardik Pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here