Advertisement

നേപ്പാളിൽ വിമാനത്താവളം നിർമിച്ച് ചൈന; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

May 16, 2022
Google News 1 minute Read

രാജ്യത്ത് ചൈന നിർമിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്ത് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദിയൂബ. നേപ്പാളിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമാണ് ഇത്. ഭായ്രഹവയിൽ 76 മില്ല്യൺ ഡോല ചെലവഴിച്ച് നിർമിച്ച വിമാനത്താവളത്തിന് ബുദ്ധ മത സ്ഥാപകൻ ഗൗതമ ബുദ്ധൻ്റെ പേരാണ് നൽകിയിരിക്കുന്നത്. ബുദ്ധപൂർണിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാൾ സന്ദർശിച്ചിരുന്നു.

ലുംബിനിയിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ് വിമാനത്താവളം. ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കും ചൈനയുടെ നോർത്ത്‌വെസ്റ്റ് സിവിൽ ഏവിയേഷൻ എയർപോർട്ട് കൺസ്ട്രക്ഷൻ ഗ്രൂപ്പും ചേർന്നാണ് വിമാനത്താവളത്തിനു പണം മുടക്കിയിരിക്കുന്നത്.

Story Highlights: Nepal Inaugurates Airport China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here