ഹെട്‌മെയർ തിരികെയെത്തി; രാജസ്ഥാന്റെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കും

രാജസ്ഥാൻ റോയൽസിൻ്റെ വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെട്‌മെയർ ടീം ക്യാമ്പിലേക്ക് തിരികെയെത്തി. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഹെട്‌മെയർ രാജസ്ഥാൻ്റെ കഴിഞ്ഞ രണ്ട് മത്സരങ്ങൾ കളിച്ചിരുന്നില്ല. സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ ഹെട്‌മെയർ കളിക്കും. ഈ മാസം 20ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ലക്നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തോടെ ആർആർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലക്നൗ സൂപ്പർ ജയന്റ്‌സ് മൂന്നാം സ്ഥാനത്താണ്.
Story Highlights: Shimron Hetmyer Returns IPL rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here