ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയായാണ് അപകടമുണ്ടായത്.
രാവിലെ ആറുമണിയോടെയാണ് പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകള്‍ കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് കടയുടമയെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തിനശിച്ചു.
Story Highlights: fire accident at margin free market alapuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here