Advertisement

നിയമലംഘനം: ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി

18 hours ago
Google News 3 minutes Read
Ministry of Public Health closes private health center in Qatar

ഖത്തറിലെ ആരോഗ്യ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് സ്വകാര്യ ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MOPH) അറിയിച്ചു..ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിനും പരിശോധനകള്‍ക്കും ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. (Ministry of Public Health closes private health center in Qatar)

മെഡിക്കല്‍ ഡയറക്ടറില്ലാതെയും ആവശ്യമായ ഏറ്റവും കുറഞ്ഞ ആരോഗ്യ പ്രാക്ടീഷണര്‍മാരുടെ എണ്ണം പാലിക്കാത്തതും നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.കൂടാതെ, പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്ന്( MOPH)- ആവശ്യമായ ലൈസന്‍സും ഔദ്യോഗിക അംഗീകാരങ്ങളും നേടുന്നതിന് മുമ്പ് തന്നെ രോഗികള്‍ക്കും ഇടപാടുകാര്‍ക്കും സേവനങ്ങള്‍ നല്‍കിയിരുന്നതായി രേഖകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Read Also: ജോര്‍ജ് ബുഷിന് ശേഷം ഖത്തര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ നിയമനടപടി ഒഴിവാക്കുന്നതിനും രാജ്യത്തെ എല്ലാ ലൈസന്‍സുള്ള ആരോഗ്യ സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങള്‍, ചട്ടങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

Story Highlights : Ministry of Public Health closes private health center in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here