Advertisement

സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി; വാഹനങ്ങള്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കണം

May 17, 2022
Google News 1 minute Read

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വാഹനത്തിന്റെ മുമ്പിലും പുറകിലും വിദ്യാഭ്യാസ സ്ഥാപന വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റ് വാഹനങ്ങളില്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് ബോര്‍ഡും പ്രദര്‍ശിപ്പിക്കണം. അധ്യാപകനോ അനധ്യാപകനോ റൂട്ട് ഓഫിസറായി വാഹനത്തിലുണ്ടാകണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ അറ്റന്‍ഡര്‍മാര്‍ വേണം. സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം.

മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍:

സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ കുട്ടികളേ കയറ്റാവൂ. കുട്ടികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം.

ഡ്രൈവര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം.

ഡ്രൈവര്‍ക്ക് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും വലിയ വാഹനം ഉപയോഗിച്ച് പരിചയം വേണം.

മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടയാളെ ഒരു കാരണവശാലും സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഏല്‍പ്പിക്കരുത്.

ഡ്രൈവര്‍ മാതൃകാപരമായി വാഹനം ഓടിക്കണം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്.

സ്‌കൂള്‍ വാഹനം സ്‌കൂള്‍ തുറക്കും മുന്‍പ് അറ്റകുറ്റപണികള്‍ നടത്തി പരിശോധനയ്ക്ക് വിധേയമാക്കണം.

Story Highlights: guidelines for school buses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here