ഗോതമ്പ് കയറ്റുമതിയിൽ ഇളവ്; കസ്റ്റംസ് ക്ലിയറൻസിനായി കാത്തിരിക്കുന്നവ കയറ്റുമതി ചെയ്യും

ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നിരോധനം നിലവിൽ വരുന്നതിന് മുമ്പ്, കസ്റ്റംസ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ചരക്കുകളുടെ കയറ്റുമതിയ്ക്ക് തടസ്സമില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെയ് 13 ന് ഗോതമ്പ് കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു.
ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഇവിടേക്കുള്ള ചരക്ക് കയറ്റുമതിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. കണ്ട്‌ല തുറമുഖത്ത് ലോഡിംഗ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ഈജിപ്തിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കമ്പനിയായ എം/എസ് മേരാ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 61,500 മെട്രിക് ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാൻ കരാർ ഏറ്റെടുത്തിരുന്നു. അതിൽ 44,340 മെട്രിക് ടൺ ഗോതമ്പ് ഇതിനകം ലോഡു ചെയ്‌തു. 17,160 മെട്രിക് ടൺ മാത്രമാണ് ലോഡ് ചെയ്യാൻ അവശേഷിക്കുന്നത്.
Story Highlights: India To Allow Wheat Export Shipments Awaiting Customs Clearance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here