തൃക്കാക്കരയില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാവിയുടെ വിധിയെഴുത്ത്; കെ സുധാകരന്‍ ട്വന്റിഫോറിനോട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഭയപ്പെടുന്നത് കൊണ്ടാണ് മുഖ്യമന്ത്രി രാവും പകലും തൃക്കാക്കരയിത്തെുന്നതെന്ന് സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി നിലപാട് മാറ്റി. തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസ് നിലപാട് മാറില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് ഇറക്കുന്നത് കമ്മിഷനായി കിട്ടിയ പണമാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് കന്‍വെന്‍ഷന്‍ വേദിയിലും സുധാകരന്‍ ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ത്തിയിരുന്നു. പിന്നാലെയാണ് പുതിയ ആരോപണങ്ങളും. മുഖ്യമന്ത്രി പിണറായി വിജയനെ ആയിരിക്കും തെരഞ്ഞെടുപ്പില്‍ പ്രധാനമായും തുറന്നുകാട്ടുക. അതുവഴി ഇടതുസര്‍ക്കാരിന്റെ എല്ലാ നയവ്യതിയാനങ്ങളും തുറന്നുകാണിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
Read Also: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചു : സാബു എം ജേക്കബ്
തൃക്കാക്കരയില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജെപിയും ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും കമ്മിഷന്‍ പണ ആരോപണം ഉയര്‍ത്തി രംഗത്തെത്തുന്നത്. കമ്മിഷന്‍ വാങ്ങാന്‍ ഡോക്ടറേറ്റ് എടുത്തയാളാണ് മുഖ്യമന്ത്രി എന്നും സുധാകരന്‍ വിമര്‍ശിച്ചു.
Story Highlights: k sudhakaran against pinarayi vijayan in trikkakkara election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here