Advertisement

തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചു : സാബു എം ജേക്കബ്

May 17, 2022
Google News 2 minutes Read
sabu m jacob about thrikakkara election

തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സമ്മതിച്ച് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ( sabu m jacob about thrikakkara election )

മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടി. ഈ നേതാക്കൾ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സാബു ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വരുന്ന ട്വന്റി -ട്വന്റി വോട്ടുകൾ എങ്ങോട്ട് പോകുമെന്നതാണ് ചോദ്യം. ട്വന്റി-ട്വന്റിയെ പരസ്യമായി എതിർത്ത പലരും പിന്നീട് നിലപാട് മാറ്റിയതായി കണ്ടിട്ടുണ്ട്. ട്വന്റി-ട്വന്റി വോട്ടഭ്യർത്ഥന നടത്തിയിട്ടില്ലെന്ന സിപിഐമ്മിന്റേയും കോൺഗ്രസിന്റേയും വാദത്തെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സാബു എം ജേക്കബിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Story Highlights: sabu m jacob about thrikakkara election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here