Advertisement

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

May 17, 2022
Google News 2 minutes Read
local body by election kerala

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. 182 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണൽ 18 ന് നടക്കും. ( local body by election kerala )

കാസർഗോഡ്, വയനാട് ഒഴികെയുള്ള ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുൻസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 32 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 94 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

തൃക്കാക്കരയിൽ പ്രചാരണം ചൂട് പിടിക്കുന്നതിനിടെ കൊച്ചിയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. 5 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിലാണ് വിധിയെഴുത്ത്. കൊച്ചി കോർപറേഷനിലെ ഡിവിഷൻ 62, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരികോവിൽ എന്നീ വാർഡുകളിലേക്കും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അത്താണി ടൗൺ എന്നീ തദ്ദേശ വാർഡുകളിലാണ് വിധിയെഴുന്നത്. നെടുമ്പാശേരി ഗ്രാമ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിൽ നിർണായകമാകും. ആകെയുള്ള 19 വാർഡുകളിൽ ഒമ്പതിൽ എൽഡിഎഫും 8 എണ്ണത്തിൽ യു ഡി എഫും ഒരെണ്ണത്തിൽ സ്വതന്ത്രൻ എന്നതാണ് കക്ഷിനില.

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം വാർഡ് ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമാണ്. എൽഡിഎഫ് 5 യുഡിഎഫ് 5 എസ്ഡിപിഐ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. രാജിവെച്ച ഒരംഗത്തിന്റെ ബലത്തിലായിരുന്നു പഞ്ചായത്തിലെ ഇടതുഭരണം. 4 അംഗങ്ങളുള്ള എസ്ഡിപിഐ സ്വതന്ത്ര നിലപാട് സ്വീകരിച്ചതും പഞ്ചായത്ത് ഭരണം നിർണയിക്കുന്നതിൽ നിർണായകമായി.

സംസ്ഥാന നേതാക്കളെ അടക്കം ഇറക്കിയാണ് ഇരുമുന്നണികളും പ്രചാരണം നടത്തിയത്. 1048 വോട്ടർമാരുള്ള വാർഡിൽ 91 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണത്തെ ഘഉഎ ജയം. കഴിഞ്ഞ തവണ 141 വോട്ട് നേടിയ ബി ജെ പിയും സജീവമായി മത്സര രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ പി പി ബിന്ദു എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ രമണി ബിജെപി സ്ഥാനാർഥിയായി സി രൂപ എന്നിവരാണ് ജനവിധി തേടുന്നത്. എസ്ഡിപിഐ മത്സര രംഗത്തില്ല.

Story Highlights: local body by election kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here