ഫോൺ മോഷ്ടാവിനെ പിന്തുടർന്നോടിയ അധ്യാപകൻ ട്രെയിനിടിച്ച് മരിച്ചു

ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ പിന്തുടർന്നോടിയ സ്കൂൾ അധ്യാപകൻ ട്രെയിനിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഷഹ്ദോൽ ജില്ലയിൽ 54കാരനായ മനോജ് നേമയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഷഹ്ദോൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
സ്വകാര്യ സ്കൂൾ അധ്യാപകനായ മനോജ് സാഗറിൽ നിന്ന് അജ്മീറിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിനിൽ വച്ച്, അടിയന്തിരമായി ഫോൺ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരാൾ മനോജിൻ്റെ ഫോൺ ആവശ്യപ്പെട്ടു. ഷഹ്ദോൽ സ്റ്റേഷനിൽ ട്രെയിൽ വേഗം കുറച്ചപ്പോൾ ഇയാൾ ഫോനുമായി പുറത്തേക്കോടി. ഇയാളെ പിന്തുടർന്നോടിയ മനോജ് കാൽ തെന്നി പാളത്തിൽ വീഴുകയായിരുന്നു.
രാജേന്ദ്ര സിംഗ് എന്നയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈൽ ഫോനും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
Story Highlights: Teacher Chasing Thief Train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here