കടൽ കരുത്തിൽ ഒരു ചുവട് കൂടി മുന്നിൽ; ആദ്യമായി നാവികസേനയുടെ രണ്ട് പടക്കപ്പലുകൾ ഒരുമിച്ച് പുറത്തിറങ്ങുന്നു…

നമ്മുടെ രാജ്യസുരക്ഷയ്ക്ക് ശക്തിയേകാൻ, കടലിൻ കാവലിന് കരുത്താകാൻ രണ്ട് പടക്കപ്പലുകളാണ് ഇന്ന് രംഗത്തിറങ്ങുന്നത്. സൂററ്റ്, ഉദയഗിരി എന്ന രണ്ട് യുദ്ധക്കപ്പലുകളാണ് ഇന്ത്യൻ നവീകശക്തിയിൽ ഇന്ന് അണിചേരുന്നത്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള രണ്ട് യുദ്ധക്കപ്പലുകൾ ഒരുമിച്ച് പുറത്തിറങ്ങുന്നത്. ചൈനീസ്-പാക് വെല്ലുവിളികൾ ഒരുപോലെ തുടരുമ്പോഴാണ് കടൽ കരുത്തിൽ ഇന്ത്യൻ സൈന്യം ഒരു ചുവട് കൂടി മുന്നിട്ട് നിൽക്കുന്നത്.
സൂറത്ത്, ഉദയഗിരി എന്നീ രണ്ട് മുൻനിര യുദ്ധക്കപ്പലുകൾ മുംബൈയിലെ മസഗോൺഡോക്സിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് നീറ്റിലിറങ്ങും. തദേശീയമായി ഈ രണ്ട് കപ്പലുകളും നിർമ്മിച്ചിരിക്കുന്നത്. പ്രൊജക്റ്റ് 15 പിയുടെ ഭാഗമായി നിർമ്മിച്ച ഡിസ്ട്രോയർ വിഭാഗത്തിൽ വരുന്ന നാലാമത്തെയും അവസാനത്തെയും കപ്പലാണ് സൂററ്റ്. ബ്ലോക്ക് നിർമ്മാണ രീതിയിൽ രണ്ടിടങ്ങളിലായി നിർമ്മിച്ച മസഗോൺഡോക്സിൽ വെച്ച് സംയോജിപ്പിച്ചാണ് സൂററ്റിന്റെ നിർമ്മാണം. സൂറത്ത് നഗരത്തിന്റെ കപ്പൽ നിർമ്മാണ പാരമ്പര്യം അടയാളപ്പെടുത്താനായാണ് കപ്പലിന് ആ നഗരത്തിന്റെ പേര് നൽകിയത്.
പ്രോജക്ട് 17 എ യുടെ ഭാഗമായാണ് ഫ്രിഗേറ്റ് വിഭാഗത്തിൽ പെടുന്ന ഉദയഗിരി നിർമ്മിച്ചത്. അത്യാധുനിക ആയുധങ്ങളും സെൻസറുകളും ശിവാലിക് ക്‌ളാസിൽ പെടുന്ന ഉദയഗിരിയിലുണ്ട്. നേവൽ ഡിസൈൻ ഡയറക്ടറേറ്റ് ആണ് രണ്ട് കപ്പലുകളും രൂപകല്പന ചെയ്തിരിക്കുന്നത്.
Story Highlights: two indigenously built frontline warships into Indian Navy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here