ന്യൂയോർക്ക് സൂപ്പർ മാർക്കറ്റിലെ വെടിവെപ്പ്; പ്രതിയുടെ പ്രചോദനം ന്യൂസീലൻഡിൽ 51 പേരെ കൊലപ്പെടുത്തിയ കുറ്റവാളി

ന്യൂയോർക്ക് സൂപ്പർ മാർക്കറ്റിൽ 10 ആഫ്രിക്കൻ അമേരിക്കൻസിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ 18 വയസുകാരൻ പേറ്റൺ ഗെൻഡ്രോണിൻ്റെ പ്രചോദനം 2019ൽ ന്യൂസീലൻഡിലെ രണ്ട് മുസ്ലിം പള്ളികളിൽ വെടിയുതിർത്ത് 51 പേരെ കൊലപ്പെടുത്തിയ കുറ്റവാളി. ന്യൂനപക്ഷങ്ങൾ സമൂഹത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്ന് വിശ്വസിക്കുന്ന വംശീയ വിരോധികളുടെ സംഘടനകളിൽ പേറ്റൺ അംഗത്വമെടുത്തിട്ടുണ്ട്.
കഴിയുന്നത്ര കറുത്ത വർഗക്കാരെ കൊല്ലണമെന്ന മാനിഫെസ്റ്റോ ആണ് പേറ്റൺ ഉണ്ടാക്കിയിരിക്കുന്നത്. 180 പേജ് ദൈർഘ്യമുള്ള പേറ്റൺ സ്വയം രൂപപ്പെടുത്തിയ മാനിഫെസ്റ്റോ ആണിത്. വെളുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന ഇടത്ത് ജനിച്ചുവളർന്ന പേറ്റൺ ഓൺലൈൻ ആയി വിവിധ വംശീയ വിരോധ ആശയങ്ങൾ മനസിലാക്കി. 320 കിലോമീറ്ററോളം വാഹനമോടിച്ചാണ് ഇയാൾ സൂപ്പർ മാർക്കറ്റിലെത്തി ആക്രമണം നടത്തിയത്.
Story Highlights: US supermarket shooter manifesto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here