Advertisement

അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്ന് നദിയില്‍ വീണു

January 30, 2025
Google News 1 minute Read
us

അമേരിക്കയില്‍ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡി സിയില്‍ റീഗന്‍ വിമാനത്താവളത്തിനടുത്താണ് സംഭവം.
തകര്‍ന്ന വിമാനം പൊട്ടോമാക് നദിയില്‍ പതിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 5342 ആയാണ് കൂട്ടിയിടിച്ചത്. വിമാനത്തില്‍ 60 യാത്രക്കാരും നാല് വിമാനജീവനക്കാരും ഉണ്ടായിരുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

കെന്‍സസിലെ വിചിറ്റയില്‍ നിന്നും വാഷിങ്ടണ്‍ ഡി സിയിലേക്ക് വരികയായിരുന്നു വിമാനം. ജീവനുള്ള ആരേയും ഇതുവരെ നദിയില്‍ നിന്നും കണ്ടെത്തായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ഉള്‍പ്പടെയുള്ള വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിമാനവും ഹെലികോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഭീകരമായ അപകടമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

Story Highlights : Plane and helicopter collide midair near Washington

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here