Advertisement

ഇടുക്കിയില്‍ യുഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫിന് രണ്ട്; ഇടമലക്കുടിയില്‍ ബിജെപി

May 18, 2022
2 minutes Read
idukki palakkad local body election ldf get more seats

ഇടുക്കി ജില്ലയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. മൂന്ന് ഫലങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ഭരണത്തെ സ്വാധീനിക്കുന്നതല്ല. കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ വിജയിച്ചത് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷൈമോള്‍ രാജന്‍ 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന വെള്ളാന്താനം വാര്‍ഡ് എല്‍.ഡി.എഫിലെ ജിന്‍സി സാജന്‍ 231 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു.

Read Also:മലപ്പുറം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ടിടത്ത് യുഡിഎഫ്; വള്ളിക്കുന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു

പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭ 23ആം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജീഷ് കണ്ണന്‍ വിജയിച്ചു. 419 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സീറ്റ് നിലനിര്‍ത്തിയത്. പല്ലശ്ശന ഗ്രാമപഞ്ചായത്ത് 11 അം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മണികണ്ഠന്‍ 65 വോട്ട് വിജയിച്ചു. ബിജെപി യില്‍ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്.

Story Highlights: idukki palakkad local body election ldf get more seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top