തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫിന് ജയം

കണ്ണൂർ ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറികളില്ല. സിറ്റിങ് വാർഡുകൾ മുന്നണികൾ നിലനിർത്തി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡായ തെക്കേകുന്നുമ്പ്രം എൽഡിഎഫ് നിലനിർത്തി. സിപിഐഎം സ്ഥാനാർഥി കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷടമാകില്ല.
കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ്, പയ്യന്നൂർ നഗരസഭയിലെ ഒൻപതാം വാർഡ് എന്നിവ എൽഡിഎഫ് നിലനിർത്തി. മാങ്ങാട്ടിടം പഞ്ചായത്തിലെ അഞ്ചാം വാർഡായായ നീർവേലി ബിജെപി നിലനിർത്തി. കണ്ണൂർ കോർപറേഷനിലെ കക്കാട് ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. പയ്യന്നൂർ നഗരസഭ ഡിവിഷൻ 9 ( മുതിയലം) എൽഡിഎഫ് നിലനിർത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here