നൂതന സൗകര്യങ്ങളടങ്ങിയ പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കി സുനിദ്ര മാട്രസസ്

ഗ്രൂപ്പ് മീരാൻ സ്ഥാപനമായ സുനിദ്ര മാട്രസസ് നൂതന സൗകര്യങ്ങളടങ്ങിയ പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കി. അടുത്ത അഞ്ച് വർഷ കാലയളവിനുള്ളിൽ ഇരുന്നൂറ് കോടി രൂപ വരുമാനം ലക്ഷ്യമിട്ട് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതെന്ന് മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഫ്ളാഗ്ഷിപ് ഉൽപന്നമായ സുനിദ്രയുടെ പ്രീമിയം ശ്രേണിയിലുള്ള പന്ത്രണ്ടിനം കിടക്കകളാണ് സുനിദ്രയുടെ ഏറ്റവും പുതിയ ഉൽപന്നം. റൂബി എന്ന ബ്രാൻഡിൽ ഇക്കണോമി ശ്രേണിയിലുള്ള അഞ്ചിനം കിടക്കകളും കമ്പനി പുതുതായി അവതരിപ്പിട്ടുണ്ട്
ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഗുണമേന്മയിൽ വീഴ്ച വരുത്താതെ രണ്ട് കാറ്റഗറിയിലുള്ള ഉൽപന്നങ്ങളാണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് സുനിദ്ര മാട്രസസ് എം ഡി ഷെറിൻ നവാസ് പറഞ്ഞു.

ഏറ്റവും സുഖദായകവും ഈടുനില്‍ക്കുന്നതുമാണ് പുതിയ ശ്രേണിയിലെ കിടക്കകള്‍ എന്നും ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണെന്നും ഗ്രൂപ്പ് മീരാന്‍ ചെയർമാന്‍ നവാസ് മീരാൻ പറഞ്ഞു
ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യൻ വിപണിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ കൂട്ടിച്ചേർത്തു.

തൊടുപുഴയിലും, തമിഴ്‌നാട്ടിലെ ഹോസൂരിലുമാണ് കമ്പനിയുടെ അത്യാധുനികമായ മാനുഫാകചറിംഗ് പ്ലാന്റുകളുള്ളത്. ഹോസൂരിലെ പ്ലാന്റ് പ്രധാനമായും കയറ്റുമതി, കോണ്ട്രാക്ട് മാനുഫാക്ചറിംഗ്, പ്രൈവറ്റ് ലേബലിംഗ് എന്നീ മേഖലകളിലാവും പ്രധാനമായും ശ്രദ്ധചെലുത്തുന്നത്. ആധുനികവല്‍ക്കരിച്ച തൊടുപുഴയിലെ പ്ലാന്റില്‍ വര്‍ഷം 3 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്.
Story Highlights: Sunidra Mattresses launches new products with advanced features
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here