Advertisement

വീഡിയോ തടസം നേരിടാതിരിക്കാന്‍ സ്‌ക്രീന്‍ ലോക്ക്; പരീക്ഷണവുമായി യൂട്യൂബ്

July 7, 2023
Google News 2 minutes Read
youtube

യൂട്യൂബില്‍ സ്‌ക്രീന്‍ ലോക്ക് ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍. വീഡിയോ കണുമ്പോള്‍ കൈതട്ടി വീഡിയോ മാറുകയോ, നിശ്ചലമാവുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്‌ക്രീന്‍ ലോക്ക് സംവിധാനം പരീക്ഷിക്കുന്നത്.(YouTube Is Testing This New Lock Screen Feature)

ഐഒഎസിലും ആന്‍ഡ്രോയിഡിലും ഈ ഫീച്ചര്‍ ലഭ്യമാകും. ഇപ്പോള്‍ ടെസ്റ്റിങ്ങിലുള്ള ഈ ഫീച്ചര്‍ പ്രീമിയം മെംമ്പേഴ്‌സിന് ലഭിക്കും. ഫുള്‍ സ്‌ക്രീന്‍ മോഡില്‍ വീഡിയോ കാണുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നേരത്തെ ആഡ് ബ്ലോക്കറുകളെ തടയാന്‍ യൂട്യൂബ് പുതിയ നയം അവതരിപ്പിച്ചിരുന്നു. ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം.

Story Highlights: YouTube Is Testing This New Lock Screen Feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here