ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ എത്തിയേക്കും; പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തു

ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ ഉടൻ എത്തിയേക്കും. ഇന്ത്യൻ ബാങ്കുകൾ, എയർലൈനുകൾ, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭിക്കുക. ഒപ്പം ലോയൽറ്റി പോയിന്റുകളും ഗൂഗിൾ വാലറ്റ് വഴി സാധ്യമാകും. ഗൂഗിൾ വാലറ്റ് പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡൗൺലോഡ‍് ചെയ്യാൻ കഴിയില്ല.
ആഗോള തലത്തിൽ 77 രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ലഭ്യമാണ്. ആൻഡ്രോയിഡിലും, വെയർ ഒഎസിലും വാലറ്റ് ലഭിക്കും. ഇന്ത്യയിൽ ഗൂഗിൾ പേ പിന്തുണയും വാലറ്റിനുണ്ടാവുമെന്നാണ് കരുതുന്നത്. ഗൂഗിൾ വാലറ്റ് സേവനം എന്ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിർ വാലറ്റ് സേവനം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് പറയാൻ കഴിയില്ലെന്നും, എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കുന്നയായും ഗൂഗിൾ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
മറ്റ് അപ്പുകളേക്കാൾ ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റൽ കീയും പോലും ഈ വാലറ്റിൽ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ് ഗൂഗിൾ വാലറ്റ്. പണമിടപാടുകൾക്ക് കൂടുതൽ സഹായകരവുമാണ്.
Story Highlights : Google Wallet Play Store Listing Hints at Imminent India Launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here