ഞെട്ടിപ്പിക്കുന്ന വിവരം, ആലുവയിലെ കള്ള് ഷാപ്പിൽ ഭൂഗർഭ ടാങ്ക്; പിടികൂടിയത് 2000 ലിറ്റർ സ്പിരിറ്റ്

ആലുവയിലെ കള്ള്ഷാപ്പിൽ നിന്ന് 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി. കള്ള് ഷാപ്പിന് അകത്തെ ഭൂഗർഭ ടാങ്കിൽ സംഭരിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കള്ള് ഷാപ്പിന് ഉള്ളിലെ മണ്ണ് കുഴിച്ച് ടാങ്ക് ഉള്ളിലിറക്കിയാണ് 2000 ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആലുവ മാങ്കലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ള് ഷാപ്പിലാണ് വൻ സ്പിരിറ്റ് വേട്ട നടന്നത്. ( Spirit Seized )
കള്ള് ഷാപ്പിലെ മദ്യത്തിൽ ചേർക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് കരുതുന്നത്. സ്പിരിറ്റ് ഒളിപ്പിച്ചിരുന്ന റൂമിൽ വാതിലില്ലാത്തതിനാൽ എക്സൈസ് സംഘം ഭിത്തി പൊളിച്ചാണ് അകത്ത് കടന്നത്. പൈപ്പ് വഴിയാണ് ഈ സ്പിരിറ്റ് ഇവർ പുറത്തെത്തിച്ച് ഉപയോഗിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. ഷാപ്പിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്.
Read Also: എടയാര്‍ വ്യവസായ മേഖലയില്‍ എക്‌സൈസ് പരിശോധന; 8500ലധികം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
വർഷങ്ങളുടെ കാലപ്പഴക്കമാണ് സ്പിരിറ്റ് കണ്ടെത്തിയ ടാങ്കറിനുള്ളത്. കള്ളിൽ വർഷങ്ങളായി സ്പിരിറ്റ് ചേർത്തിരുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നത്. ഒന്നര മാസം മുമ്പും എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട നടന്നിരുന്നു. എണ്ണായിരം ലിറ്റർ സ്പിരിറ്റായിരുന്നു അന്ന് പിടികൂടിയത്. പെയിൻ്റ് നിർമാണ കമ്പനിയിലെ ഭൂഗർഭ അറയിൽ നിന്നാണ് ഒന്നര മാസം മുമ്പ് സ്പിരിറ്റ് കണ്ടെടുത്തത്.
Story Highlights: Big spirit hunt in Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here