Advertisement

ഡൽഹിയിലെ സെല്ലോ ടേപ്പ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം

May 19, 2022
1 minute Read

ഡൽഹി ബവാന ഇൻഡസ്ട്രിയൽ ഏരിയയിൽ സെല്ലോ ടേപ്പ് നിർമ്മാണ ഫാക്ടറിയിൽ തീപിടിത്തം. ഫാക്ടറിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫാക്ടറിയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ നോർത്ത്) ബ്രിജേന്ദ്ര കുമാർ യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ 17 ഫയർ യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്‌സ് അറിയിച്ചു.

പിതാംപുരയിലെ മഹാറാണ പ്രതാപ് എൻക്ലേവിൽ താമസിക്കുന്ന സന്തോഷ് എന്നയാളാണ് ഫാക്ടറി ഉടമ. ഫാക്ടറി ഉടമയ്‌ക്കെതിരെ സെക്ഷൻ 285 (തീയോ കത്തുന്ന വസ്തുക്കളോ സംബന്ധിച്ച് അശ്രദ്ധമായ പെരുമാറ്റം), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

Story Highlights: Fire At Cello Tape Manufacturing Factory In Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top