കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി; ഉടന്‍ കേരളത്തിലെത്തുമെന്ന് പേരറിവാളന്‍

മോചനത്തിനായി പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് പേരറിവാളന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി. ഉടന്‍ കേരളത്തിലെത്തുമെന്നും പേരറിവാളന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്വാതന്ത്രത്തിന്റെ ശ്വാസം അനുഭവിക്കുകയാണ്. യാത്രകള്‍ നടത്തുകയാണ് ആദ്യത്തെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
Read Also: കനത്ത മഴ; തിരുവല്ലയില്‍ 17 ഏക്കര്‍ നെല്‍ കൃഷി നശിച്ചു
ഒരു മാസത്തിനകം കേരളത്തിലേക്ക് എത്തണമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വീട്ടിലേക്ക് പോകണമെന്നും അദ്ദേഹത്തെ ബന്ധുക്കളെ കണ്ട് നന്ദി പറയണം. ജസ്റ്റിസ് കെ.ടി.തോമസിനേയും മുകുന്ദന്‍ സി.മേനോനേയും കാണണം. കേരളത്തിലെ ജനങ്ങള്‍ തനിക്ക് തന്നെ പിന്തുണ വിസ്മരിക്കാന്‍ കഴിയാത്തതാണ് ആ സ്‌നേഹത്തിന് നന്ദി പറയുന്നതായും പേരറിവാളന്‍ പറഞ്ഞു.
Story Highlights: Special thanks to the people of Kerala; Perarivalan says he will reach Kerala soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here