കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് ഫറോക്ക് കൊളത്തറ റഹ്മാൻ ബസാറിന് സമീപം അരീക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
റഹ്മാൻ ബസാർ പൂവ്വങ്ങൽ സതീഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകൻ സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
Read Also: അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നീന്തൽ അറിയാത്ത സംഗീത് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു കൂട്ടുകാർ നിലവിളിച്ചു. ഇതു കേട്ടെത്തിയ സംഗീതിനെ പരിസരവാസി ഉടൻ കരയിലെത്തിച്ച് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: student who went to bathe drowned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here