ഗ്രെഗ് സ്റ്റുവർട്ടിനു പിന്നാലെ ഡെവിഡ് വില്ല്യംസും ടീമിൽ; തകർപ്പൻ നീക്കവുമായി മുംബൈ സിറ്റി

എടികെ മോഹൻ ബഗാൻ മുന്നേറ്റത്തിലെ സുപ്രധാന താരം ഡേവിഡ് വില്ല്യംസിനെ ടീമിലെത്തിച്ച് മുംബൈ സിറ്റി എഫി. നേരത്തെ, ജംഷഡ്പൂർ എഫ്സി സ്ട്രൈക്കർ ഗെഗ് സ്റ്റുവർട്ടിനെയും മുംബൈ സൈൻ ചെയ്തിരുന്നു. ഇതോടെ അടുത്ത സീസണിൽ ഡേവിഡ് വില്ല്യംസും ഗ്രെഗ് സ്റ്റുവർട്ടും ചേർന്ന് അതിഗംഭീര ആക്രമണ നിരയാവും മുംബൈക്കായി അണിനിരക്കുക.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഷീൽഡുയർത്തിയ ജംഷഡ്പൂരിൻ്റെ പ്രകടനങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ താരമാണ് ഗ്രെഗ് സ്റ്റുവർട്ട്. സ്കോട്ടിഷ് അറ്റാക്കിംഗ് മിഡ്‌ഫീൽഡറായ താരം കഴിഞ്ഞ സീസണിൽ പത്ത് ഗോളും പത്ത് അസിസ്റ്റും താരം നേടിയിരുന്നു. 2019 സീസണിൽ ഓസ്ട്രേലിയൻ ലീഗായ എ ലീഗ് ടീം വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്ന് എടികെയിൽ എത്തിയ ഡേവിഡ് വില്ല്യംസ് ക്ലബ്ബിനായി 61 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി.
Story Highlights: greg stewart david williams mumbai city fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here