Advertisement

ജയ്പൂരില്‍ ബിജെപി ദേശീയ നേതാക്കളുടെ യോഗം; പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുക്കും

May 20, 2022
Google News 2 minutes Read
Modi to address BJP national office bearers’ meeting in Jaipur

രാജസ്ഥാനിലെ ജയ്പtരില്‍ ബിജെപി നേതൃയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വൈകfട്ട് ഓണ്‍ ലൈന്‍ ആയിട്ടാകും പ്രധാനമന്ത്രി യോഗത്തില്‍ സംസാരിക്കുക. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കായി യോഗം തന്ത്രങ്ങള്‍ മെനയും.

മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ആസൂത്രണവും മൂന്ന് ദിവസത്തെ യോഗത്തില്‍ ഉണ്ടാകും. ഇന്നലെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി, ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ , സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശ്, ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ള കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Story Highlights: Modi to address BJP national office bearers’ meeting in Jaipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here