ജമ്മുവിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് ഒരു മരണം

ജമ്മുവിൻ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് ഒരു മരണം. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. റംബൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ 9 തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് തുരങ്കം തകർന്നുവീണത്. 12ഓളം തൊഴിലാളികൾ ഇവിടെ കുടുങ്ങി. തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
Story Highlights: Tunnel Collapses Jammu Death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here