ബാധയൊഴിപ്പിക്കലിന്‍റെ പേരിൽ മന്ത്രവാദിയുടെ ക്രൂര ചികിത്സ; യുവതി ആശുപത്രിയിൽ

ബാധയൊഴിപ്പിക്കലിന്‍റെ പേരിൽ മന്ത്രവാദിയുടെ ക്രൂര ചികിത്സയ്‌ക്ക് വിധേയയായ യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യുവതിയുടെ കാലുകളിലും കൈയിലുമാണ് മന്ത്രവാദി പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് മന്ത്രവാദിയെ അറസ്റ്റുചെയ്‌തു.
അസുഖ ബാധിതയായ യുവതിയുടെ മാതാപിതാക്കളാണ് രോഗം മാറാൻ മന്ത്രവാദിയായ റാഫിയുടെ അടുത്തെത്തി സഹായം തേടിയത്. മന്ത്രവാദിയുടെ ക്രൂര ചികിത്സയ്‌ക്ക് ശേഷം യുവതിക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ചെന്ന കൂടുതല്‍ ആരോപണങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
രോഗം മാറ്റാമെന്ന വാഗ്ദാനത്തെ തുടർന്നാണ് മാതാപിതാക്കള്‍ യുവതിയെ ഇയാളുടെ അടുത്തേക്ക് എത്തിച്ചത്. താന്‍ പറയുന്നതനുസരിച്ചാൽ മകളുടെ ശരീരത്തില്‍ ഉള്ള പിശാച് പുറത്തുപോകുമെന്ന് റാഫി അവരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ യുവതിയുടെ കൈയിലും, ഇരു കാലുകളിലും ഇയാൾ പൊള്ളലേല്‍പ്പിക്കുകയായിരുന്നു.
Story Highlights: Ustad’s cruel treatment in the name of exorcism; woman was hospitalized in Telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here