Advertisement

ലക്ഷദ്വീപ് ഹെറോയിൽ വേട്ട; പിന്നിൽ ഇറാൻ ബന്ധമുള്ള ലഹരിക്കടത്ത് സംഘം

May 21, 2022
Google News 1 minute Read

ലക്ഷദ്വീപ് ഹെറോയിൽ വേട്ടയ്ക്ക് പിന്നിൽ ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡിആർഐയുടെ നി​ഗമനം.ക്രിസ്പിൻ എന്നയാൾക്കാണ് ലഹരിക്കടത്തിലെ മുഖ്യപങ്കാളിത്തം. രണ്ട് ബോട്ടുകളിൽ നിന്ന് സാറ്റലൈറ്റ് ഫോണുകളും ഉറുദു എഴുത്തുകളും കണ്ടെടുത്തു.

കൊച്ചിയുടെ പുറംകടലിൽ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ ലഹരി വേട്ടയാണ് നടന്നത്. രാജ്യാന്തര വിപണിയിൽ 1526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് പിടികൂടിയത്. ഡി.ആർ.ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയപരിശോധനയിലാണ് രണ്ട് മത്സ്യബന്ധന ബോട്ടുകളിൽനിന്ന് ലഹരിമരുന്ന് പിടികൂടിയത്.

Read Also: ഖത്തർ അംബാസഡറെ വധിക്കാൻ ശ്രമിച്ചെന്ന വാർത്ത തള്ളി ഇറാൻ

തമിഴ്നാട് തീരത്തുനിന്ന് പുറപ്പെടുന്ന രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ അറബിക്കടലില്‍വച്ച് മേയ് മാസത്തില്‍ വന്‍ അളവില്‍ ലഹരിമരുന്ന് സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകള്‍ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപത്തുനിന്ന് ബുധനാഴ്ച പിടികൂടിയത്. തമിഴരും മലയാളികളുമടക്കം ബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടുകളും ഹെറോയിനും ഫോർട്ടുകൊച്ചിയിലെ തീരസംരക്ഷണസേനയുടെ ജെട്ടിയിൽ എത്തിച്ച് പരിശോധിച്ചു.

ഒരു കിലോവീതമുള്ള പായ്ക്കറ്റുകളിലാക്കിയ 218 കിലോ ഹെറോയിന്‍ ചാക്കില്‍ക്കെട്ടിയാണ് ബോട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്നാണ് സൂചന. പിടിയിലായവരിൽ ഏറെയും കന്യാകുമാരി സ്വദേശികളാണ്.

Story Highlights: Big drug bust in Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here