കാര്യവട്ടത്ത് ക്രിക്കറ്റ് വിരുന്ന്; ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരത്തിന് തിരുവനന്തപുരം വേദിയാവും

ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരത്തിന് തിരുവനന്തപുരം വേദിയാവും. ടി-20 ലോകകപ്പിനു മുന്നോടി ആയി നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ഒരു മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. സെപ്തംബർ പകുതിയോടെ ഓസ്ട്രേലിയ ഇന്ത്യയിലെത്തും. മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. മത്സരത്തിൻ്റെ തീയതി തീരുമാനിച്ചിട്ടില്ല.
ഇക്കൊല്ലം വെസ്റ്റ് ഇൻഡീസിനെതിരെ ഒരു ടി-20 കാര്യവട്ടത്തുവച്ച് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് മത്സരങ്ങളെല്ലാം ഒരു വേദിയിൽ നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്തിന് മത്സരം നഷ്ടമായത്. ദക്ഷിണാഫ്രിക്കക്കെതിരെ ജൂൺ മാസത്തിൽ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടത്ത് നടത്താമെന്ന് ബിസിസിഐ അറിയിച്ചെങ്കിലും മഴക്കാലം ആണെന്ന് ചൂണ്ടി കെസിഎ പിന്മാറി. ഇതോടെയാണ് ഓസ്ട്രേലിയക്കെതിരായ മത്സരം നടത്താൻ തീരുമാനിച്ചത്.
Story Highlights: india australia t20 cricket thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here