ഒരു കോടി കാഴ്ചക്കാർ; ഒടിയന്റെ ഹിന്ദി പതിപ്പിന് കയ്യടികൾ; ലാലേട്ടന്റെ പിറന്നാൾ ദിവസം സന്തോഷം പങ്കുവെച്ച് സംവിധായകൻ

മലയാളത്തിൽ ഏറെ ട്രോളുകൾ നേടിയ മലയാള ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതും വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ കാഴ്ചക്കാരുടെ എണ്ണത്തിൽ യൂട്യൂബിൽ റെക്കോർഡിരിക്കുകയാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിനാണ് യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാർ ഉണ്ടായിരിക്കുന്നത്. മലയാളം പതിപ്പിലെ നായകൻ മോഹന്‍ലാലിന് പിറന്നാൾ ആശംസകൾ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മൂന്ന് ആഴ്ചക്കുള്ളിൽ ഒരു കോടി പേരിലേക്കാണ് ഹിന്ദി പതിപ്പ് എത്തിയിരിക്കുന്നത്. കമന്റ് ബോക്സ് നിറയെ മൊഴിമാറ്റ പതിപ്പിലെ മോഹൻലാലിൻറെ അഭിനയത്തെ പ്രശംസിക്കുകയാണ്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ എന്ന തലകെട്ടോടു കൂടിയാണ് ശ്രീകുമാർ മേനോന്‍ പിറന്നാൾ ആശംസകൾ അറിയിച്ചത്. ആർആർആർ ചിത്രം ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിച്ചത്.
Read Also: മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ഇച്ചാക്കയും താരങ്ങളും…
ആശംസകളോടൊപ്പം ഒടിയൻ ഹിന്ദി പതിപ്പിന്റെ ലിങ്കും സംവിധായകൻ ഒപ്പം ചേർത്തിട്ടുണ്ട്. ഈ ഭൂമിയിൽ അവശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രത്തിന്റെ കഥ. പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Story Highlights: Odiyan, the highest grosser of Malayalam Industry becomes a huge success at YouTube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here