Advertisement

”ഭാര്യ സുഖമില്ലാതെ ആശുപത്രിയിൽ, അടിയന്തര സർജറിയ്ക്കായി പണം വേണം”; മുക്കുപണ്ടം പണയം വെച്ചയാൾ അറസ്റ്റിൽ

May 21, 2022
Google News 2 minutes Read

മുക്കുപണ്ടം പണയംവച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ സുകേഷിനെയാണ് (38) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ സൗമ്യ ഫിനാൻസിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഭാര്യയെ സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും അടിയന്തര സർജറിയ്ക്കായി 60000 രൂപ വേണമെന്നും പറഞ്ഞാണ് ഏപ്രിൽ 25ന് ഇയാൾ പണ്ടങ്ങൾ പണയം വച്ചത്. രണ്ടര പവന്റെ വളകൾ പണയം വെച്ചാണ് 65,000 രൂപ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പ്രതി കൈക്കലാക്കിയത്.

Read Also: കനയ്യയുടെ വാഹനത്തിന് കല്ലെറിഞ്ഞ ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ.

ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ പിന്നീട് വിശദമായി വളകൾ പരിശോധിച്ചപ്പോഴാണ് ഇത് സ്വർണമല്ലെന്നും മുക്കുപണ്ടമാണെന്നും മനസിലായത്. തുടർന്ന് ഉടമ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുകേഷ് കൊല്ലം ജില്ലയിൽ തന്നെയുണ്ടെന്ന് വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: Young man arrested for defrauding a private bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here